എറണാകുളം പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in ഇ-മെയിലില്‍ അയക്കാം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ ആ വിവരം രേഖാമൂലം അറിയിക്കണം.