കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ എന്റെ മണ്ണ് എന്റെ രാജ്യം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി അമൃത കലശ യാത്രയ്ക്ക് വേണ്ട മണ്ണ് മുടക്കുഴ രാജീവ് ഗാന്ധി ക്ലബ് അംഗങ്ങൾ ശേഖരിച്ചു.ക്ലബ് അംഗങ്ങളായ അഭിജിത്ത് ജയൻ , കെ.എം.ഫൈസൽ , ഇ. എം എൽദോസ് , അജുവർഗീസ്, ഷിജു ജോസ് കബീർ പൂക്കാട്ടുശ്ശേരി, എൽദോ ഐസക് ,ആന്റണി ജോയ് എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ജോയ് മുഖ്യപ്രഭാഷണം നടത്തി.