പാലക്കാട് ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതികളില്‍ കാര്‍ഷിക നാശം നഷ്ടം വന്നവര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 386.05 ലക്ഷത്തിന്റെ സ്‌പെഷ്യല്‍ പാക്കേജ് പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയനുസരിച്ച് വാഴകൃഷിക്ക് 26250 രൂപയും, ടിഷ്യുകള്‍ച്ചര്‍ വാഴകൃഷിക്ക് 37500 ഉം, കുരുമുളക്- സങ്കരയിനം പച്ചക്കറികള്‍-പ്ലാവ്- ജാതികൃഷികള്‍ക്ക് 20000 രൂപയും ഇഞ്ചി-മഞ്ഞള്‍-കൊക്കോയ് കൃഷിക്ക് 12000 ഉം, മാവ് കൃഷിക്ക് 18000 ഉം, വെറ്റിലക്കൊടി കൃഷിക്ക് 40000 രൂപ വീതം ഒരു ഹെക്ടറിന് സബ്‌സിഡിയായി നല്‍കും. നിലവില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്. കര്‍ഷകര്‍ കൃഷിഭവനുകളില്‍ അപേക്ഷയും ആവശ്യമായ രേഖകളുമായി ബന്ധപ്പെടാമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.