പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാര്‍ഡായ എലംകാവിലും തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡായ ആമപ്പൊറ്റയിലും ഒക്‌ടോബര്‍ 11 ന് എല്ലാ വിദ്യഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനായി തെരഞ്ഞെടുത്ത സ്‌കൂളൂകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ 10 നും അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ ഈ വാര്‍ഡുകളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
