കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയര്‍മാന്‍, എംപ്ളോയബിലിറ്റി സ്‌കില്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒഴിവില്‍ എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐറ്റിയില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും, ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഐറ്റിയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. എ ലെവല്‍ അല്ലെങ്കില്‍ യുജിസി അംഗീകാരമുളള യൂണിവേഴ്സിറ്റിയില്‍ നിന്നുളള പിജിഡിസിഎ-യും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവം അല്ലെങ്കില്‍ ഗ്രാജുവേറ്റ് ഇന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഐറ്റിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.

ഇലക്ട്രോണിക്സ് മെക്കാനിക്ക് ഒഴിവില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
വയര്‍മാന്‍ ഒഴിവില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയംവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ടൂറിസ്റ്റ് ഗൈഡ് ഒഴിവില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റില്‍ 2 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റില്‍ വൊക്കേഷണല്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇന്ത്യാ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂറിസത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
എംപ്ളോയബിലിറ്റി സ്‌കില്‍ ഒഴിവില്‍ എം.ബി.എ.അല്ലെങ്കില്‍ ബി.ബി.എ.യും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്ഫെയര്‍, ഇക്കണോമിക്സ് എന്നിവയിലേതിലെങ്കിലും ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.റ്റി.യില്‍ നിന്നുളള പരിശീലനവും ഡിപ്ലോമ അല്ലെങ്കില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും കൂടാതെ, 12 അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ് അല്ലെങ്കില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, അടിസ്ഥാന കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.
ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 04868 272216.