സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. അവസാന തിയതി ഒക്‌ടോബര്‍ 20. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവര്‍ കോഴിക്കോട് മേഖലാ  ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും (മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് പിന്‍:673020) തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ളവര്‍ എറണാകുളം മേഖലാ  ഡെപ്യൂട്ടി ഡയറക്ടര്‍ക്കും (മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, രണ്ടാം നില, കാക്കനാട്, എറണാകുളം പിന്‍:682030) അപേക്ഷ നല്‍കണം. വ്യക്തികള്‍ക്ക് ഉള്ള അപേക്ഷാ ഫോറത്തിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും അപേക്ഷകള്‍ അയച്ചുതരേണ്ട ഓഫീസുകളുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും.