കുറഞ്ഞ ചെലവില്‍ എ സി ബസില്‍ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സിയുടെ ‘ജനത സര്‍വീസ്’ന്റെ ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. എല്ലാ ദിവസവും രാവിലെ 7.15 നും ഉച്ചക്ക് 2.20 നും കൊല്ലത്ത് നിന്ന് പുറപ്പെട്ട് തിരികെ 10 മണിക്കും വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍ ടി ആര്‍ ജോയ് മോന്‍, കെ എസ് ആര്‍ ടി സി വിജിലന്‍സ് ഐ സി ജി ജയകുമാര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ് പെക്ടര്‍ കെ അനില്‍, ആര്‍ ടി എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി രാജേഷ്, ബി ടി സി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ മോനായി ജി കൃഷ്ണ, ക്ലസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ ഡി പ്രജിത്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എസ് എസ് വിഷ്ണു, സ്റ്റേഷന്‍ മാസ്റ്റര്‍ ബി അമാന്‍ കെ സ് ആര്‍ ടി സി ജീവനക്കാരും, യാത്രക്കാരും പങ്കെടുത്തു