കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016 -19),  11ന്  രാവിലെ വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഉദ്യോഗാസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍,  പൊതുജനങ്ങള്‍ എന്നിവരില്‍ തെളിവെടുക്കും. തുടര്‍ന്ന് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും പ്രളയബാധിതപ്രദേശങ്ങളും സന്ദര്‍ശിക്കും.
വയനാട് ജില്ലയിലെ സന്ദര്‍ശനത്തിനുശേഷം ഒക്‌ടോബര്‍ 12ന് രാവിലെ 10ന് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുത്തശേഷം പോത്തുണ്ടി ഡാം, മലമ്പുഴ അകത്തേത്തറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.