നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ പുതിയതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജയന്‍ പി വിജയന്‍ അധ്യക്ഷനായി.
വ്യക്തിത്വ വികസന വിഷയത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം ദേശീയ പരിശീലകനായ ബ്രഹ്‌മനായക മഹാദേവന്‍ , റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ് വി എസ് എന്നിവര്‍ ക്ലാസ് എടുത്തു.
വരും ദിവസങ്ങളില്‍ ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുളള ഡോ രഞ്ജിത് ആര്‍, നിയമസാക്ഷരതയില്‍ അഡ്വ. ജി ഗോപീകൃഷ്ണന്‍, സംരംഭകത്വം വിഷയമാക്കി എബി വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ശ്രീജേഷ് എന്‍. ജി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിഭാഗം മേധാവി ഗിരീഷ് കുമാര്‍. എം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍ തോമസ് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.