സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 20 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനും 19 പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല മേധാവികളെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ എ റഷീദ്, അംഗങ്ങളായ പി റോസ, എ സൈഫുദ്ദീന്‍ എന്നിവര്‍ ചുമതലപ്പെടുത്തി.
