2018 -19 അധ്യയന വര്‍ഷം വിവിധ കോളേജുകളില്‍ കോഴ്‌സുകള്‍ അനുവദിച്ച് ഉത്തരവായി. പെരിന്തല്‍മണ്ണ പി.റ്റി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ് (12 സീറ്റുകള്‍), ബി.എസ്.സി കെമിസ്ട്രി (30 സീറ്റുകള്‍) എന്നീ കോഴ്‌സുകളും, കൊണ്ടോട്ടി ഗവ. കോളേജില്‍ എം.എ ഇംഗ്ലീഷ് (20 സീറ്റുകള്‍), എം.എസ്.സി മാത്തമാറ്റിക്‌സ് (12 സീറ്റുകള്‍) എന്നീ കോഴ്‌സുകളും, മലപ്പുറം ഗവ. കോളേജില്‍ എം.എ ഹിസ്റ്ററി (20 സീറ്റുകള്‍), എം.എസ്.സി ഫിസിക്‌സ് (12സീറ്റുകള്‍) എന്നീ കോഴ്‌സുകളും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എം.എസ്.സി കെമിസ്ട്രി (12 സീറ്റുകള്‍) കോഴ്‌സും ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്.
