നീറ്റ് പി. ജി. യോഗ്യതാ മാനദണ്ഡത്തിൽ സെപ്റ്റംബർ 20ലെ File No. U.12021/07/2023-MEC(pt-1) കത്ത് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന DNB POST – MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 മുതൽ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.