ആലപ്പുഴ: ജില്ലയിലെ ജില്ലാതല പട്ടയമേള ഒക്‌ടോബർ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടക്കും. റവന്യൂ ആൻഡ് ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിക്കും. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ അധ്യക്ഷത വഹിക്കും. എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, എം.എൽ.എ.മാരായ ആർ.രാജേഷ്, എ.എം.ആരിഫ്, അഡ്വ.പ്രതിഭ, തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മുനിസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, വിവിധ പഞ്ചായത്തിലെ പ്രസിഡന്റുമാർ, എന്നിവർ സംബന്ധിക്കും. ജില്ല കളക്ടർ എസ്. സുഹാസ് സ്വാഗതം ആശംസിക്കും.