മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് 2018 -19 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ രണ്ട് ഒഴിവും, തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെയും, ആണ്‍കുട്ടികളുടെയും ഓരോ ഒഴിവുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താത്പര്യമുള്ള എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവയുമായി സ്‌പോട്ട് അഡ്മിഷന് നേരിട്ടെത്തണം. വെബ്‌സൈറ്റ്: www.dme.kerala.gov.in
