ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 16 മുതല്‍ 15 ദിവസത്തേക്ക് സൗജന്യ സംരംഭകത്വ വികസന പരിശീലനം നടത്തും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാര്‍ഗനിര്‍ദേശം, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍ ഒ സി, പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയിലാണ് പരിശീലനം. ബാങ്ക്‌വായ്പാ സഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 11നകം അപേക്ഷിക്കാം. ഫോണ്‍ – 0474 2748395, 9446701409, 9446365147.