കേരള വനിതാ കമ്മീഷനില്‍ ഒഴിവുളള ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പളളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം ലഭിക്കണം.