ആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാകാൻ നെഹ്‌റുട്രോഫി വള്ളംകളി നവംബർ 10ന് പുന്നമടക്കായലിൽ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എം.പി. മുഖ്യാതിഥിയാകും. ആഗസ്ത് രണ്ടാം ശനിയാഴ്ച സംഘടിപ്പിക്കാൻ ഇരുന്ന വള്ളംകളിയുടെ മൽസര ക്രമങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ രജിസ്‌ട്രേഷൻ ഉണ്ടാകില്ലെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് എൻ.ടി.ബി.ആർ.സൊസൈറ്റി യോഗത്തിനു ശേഷം വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തരം കേരളവും കുട്ടനാടും സംരക്ഷിതമാണെന്നും വിനോദ സഞ്ചാരികൾക്ക് പ്രാപ്യമാണെന്നുമുള്ള സന്ദേശമാണ് ഈ വള്ളംകളിയിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാന സർക്കാരിൽ നിന്ന് സഹായം ഒന്നുമുണ്ടാകില്ല. വിവിധ മേഖലകളിൽ നിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. ഒരു കോടി രൂപ ഇതിനകം വള്ളംകളിക്കായി ചെലവഴിച്ചിരുന്നു. വിവിധ സമതികൾ യോഗം ചേർന്ന് ആർഭാടമൊഴിവാക്കി കുറഞ്ഞ ചെലവിൽ വള്ളംകളി നടത്താനാണ് തീരുമാനം.
അമ്പതു ലക്ഷം രൂപയുടെ ടിക്കറ്റെങ്കിലും പുതുതായി വിറ്റഴിച്ചാൽ വള്ളംകളി നഷ്ടമില്ലാതെ നടത്താനാകും. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഈ വെല്ലുവിളിയെ ഏറ്റെടുക്കുന്നത്. പരമാവധി ടിക്കറ്റുകൾ വാങ്ങി കുട്ടനാടിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കലായി ഈ മൽസരത്തെ മാറ്റണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സ്റ്റാർട്ടിങ് സംവിധാനം, പന്തൽ എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾക്കായി ഇതിനകം ഒരു കോ
ിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ക്ലബുകൾക്ക് ഉണ്ടായിട്ടുള്ള നഷ്ടം വളരെ വലുതാണ്. അവരുടെ കൂടി താൽപ്പര്യമാണ് വള്ളംകളി നടക്കണമെന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇതിനകം ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്കെല്ലാം പണം മടക്കിനൽകിയിട്ടുണ്ട്. പണം നൽകി ടിക്കറ്റെടുത്തവരിൽ ആവശ്യപ്പെട്ടവർക്കെല്ലാം പണം മടക്കി നൽകി. ബാക്കിയുള്ളവർക്ക് കൈയ്യിലുള്ള ടിക്കറ്റുപയോഗിച്ച് കളി കാണാം. നിലവിൽ ടൂറിസം വകുപ്പിന് വിനോദസഞ്ചാരമേഖലയിൽ പുതിയ പദ്ധതികൾ ഈ സീസണിൽ ഇല്ലാത്തതിനാൽ ടൂറിസം വകുപ്പും വള്ളംകളിക്ക് ആവശ്യമായ പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ടൂറിസത്തിന് സർവസജ്ജമാണെന്ന സന്ദേശം ഇതുവഴി രാജ്യാന്തരതലത്തിൽ പ്രചരിപ്പിക്കാനകുമെന്നും ലോകത്തിന്റെ മുഴുവൻ ഐക്യദാർഡ്യവും വള്ളംകളിക്കുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
സൊസൈറ്റി യോഗത്തിൽ ചെയർമാനായ ജില്ല കളക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സെക്രട്ടറിയായ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഹരൻബാബു, സമതിയംഗങ്ങൾ തു
ങ്ങിയവർ പങ്കെടുത്തു.