വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസിന്റെ സഹായത്തോടെ കുട്ടികളുടെ പുനരധിവാസത്തിനായി ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ള സംഘടന/ആശുപത്രി അധികൃതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഉണ്ടാവണം. സ്ഥാപനത്തില്‍ കുട്ടികളെ പാര്‍പ്പിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം വേണം. കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. കുട്ടികളുടെ മാനസിക ശാരീരിക ഉന്നമന മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രവൃത്തി പരിചയം സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കണം.
 ഐ.സി.പി.എസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ.സി.പി.എസ്, പ്രിസണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം. അവസാന തിയതി ഒക്‌ടോബര്‍ 14. അപേക്ഷയുടെ കവറിനു പുറത്ത് കുട്ടികള്‍ക്കു വേണ്ടിയുള്ള ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ എന്ന് രേഖപ്പെടുത്തണം. ഇമെയില്‍: icpskerala@gmail.com ഫോണ്‍: 0471 2342235.