കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മത്സ്യമേഖലയിലെ സംരഭകത്വത്തെ കുറിച്ച് അഞ്ചുദിവസത്തെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും. നവംബര്‍ ആറ് മുതല്‍ 10 വരെ കിഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും പദ്ധതികള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയവയിലാണ് ക്ലാസുകള്‍. ഒക്‌ടോബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍ 0484 2550322, 0484 2532890, 9605542061.