ഖനന മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള 2023-24 വര്‍ഷത്തെ ഫണ്ടിന്റെ ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റിഡ് ( ഐ ആര്‍ ഇ എല്‍ ) പ്രതിനിധികള്‍ മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ആയ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന് കൈമാറി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആര്‍ ഇ എല്‍ ന്റെ സി എസ് ആര്‍ ല്‍ ഉള്‍പ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങളിലെ ഖനന മേഖലകളുടെ അടിസ്ഥാന വികസനത്തിനാണ് തുക ഉപയോഗപ്പെടുത്തുക. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ ഡി എം ആര്‍ ബീന റാണി, എല്‍ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടര്‍ അനു, ഐ ആര്‍ ഇ എല്‍ ജനറല്‍ മാനേജര്‍ എന്‍ എസ് അജിത്ത്, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.