ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ) വകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ കോളജുകളിലെയും എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി-2023’ എന്ന പേരിൽ അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. നവംബർ ഏഴുവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.lawsect.kerala.gov.in  സന്ദർശിക്കുക. ഫോൺ: 0471-2517066.