ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഭാഷാപോഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2023 – 24 വർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് ഭാഷാ പോഷണം. പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ യുപി വിഭാഗം വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്തിലെ അധ്യാപകർ ചേർന്ന് പ്രവർത്തന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സതീഷ് കുമാർ പി പി പദ്ധതി വിശദീകരിച്ചു.പ്രവർത്തന പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് കൊയിലാണ്ടി എഇഒ ഗിരീഷ് കുമാറിനു നൽകി നിർവഹിച്ചു.വിദ്യാഭ്യാസ പ്രവർത്തകസമിതി അംഗം വത്സൻ പി പുസ്തക പരിചയം നടത്തി.

ചേമഞ്ചേരി എഫ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീല എം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ശ്രീധരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, പന്തലായനി ബിപിസി ദീപ്തി ഇ പി, തിരുവങ്ങൂർ എച്ച്എസ്എസ് എച്ച്എം വിജിത കെ, തിരുവങ്ങൂർ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ശശികുമാർ എം കെ, ആസൂത്രണ സമിതി അംഗം ശശിധരൻ ചെറൂര് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്വാഗതവും വിദ്യാഭ്യാസ പ്രവർത്തകസമിതി ചെയർപേഴ്സൺ ഗീതാമുല്ലോളി നന്ദിയും പറഞ്ഞു.