കേരളഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങളുടെയും കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24 ന് നടക്കും. ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായആഫീസില്‍ രാവിലെ 11 മണി മുതല്‍ 4 മണി വരെയാണ് അദാലത്ത്. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ അല്ലെങ്കില്‍ പിഴപ്പലിശയില്‍ ഇളവ് ലഭിക്കും.