കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഇവിടെയെത്തിയത്. 150 കിടക്കകളും രണ്ടു ഓപ്പറേഷന്‍ തിയറ്ററുകളും ഉള്‍പ്പടെ നിര്‍മിക്കുന്ന പുതിയ താലൂക്ക് ആശുപത്രിയുടെ 60 ശതമാനം നിര്‍മാണം പൂര്‍ത്തിയായി .ഇതിലൂടെ മികച്ച സേവനങ്ങള്‍ രോഗികള്‍ക്ക് നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു.

രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ ഫാര്‍മസിയുടെ സമയം ദീര്‍ഘിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു .ബ്ലോക്കില്‍ നിന്ന് ലഭ്യമായ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ഓ പ്ലാന്റും എം എല്‍ എ ഫണ്ടില്‍ നിന്ന് ലഭിച്ച ഡയാലിസിസ് മെഷീന്‍ അടങ്ങുന്ന സംവിധാനത്തിലേക്ക് അഞ്ചു പുതിയ ഡയാലിസിസ് യൂണിറ്റ് കൂടി സര്‍ക്കാര്‍ നല്‍കും എന്നും അറിയിച്ചു.

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എ ഡി എച്ച് എസിനെ ചുമതലപ്പെടുത്തി . സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് നേരിട്ട് അറിയുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രിയുടെ താലൂക്ക് ആശുപത്രി സന്ദര്‍ശനം . പുതിയ കെട്ടിട നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി തൃപ്തി രേഖപ്പെടുത്തി. പി സി വിഷ്ണുനാഥ് എം എല്‍ എ സന്നിഹിതനായി.