സംസ്ഥാനത്തെ കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തിയതി 30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. പ്രളയക്കെടുതിയെ തുടര്‍ന്ന് ടൂറിസം മേഖലയിലും മറ്റും ഉണ്ടായ മാന്ദ്യം കണക്കിലെടുത്ത് നികുതി അടയ്ക്കുന്ന തിയതി നീട്ടി നല്‍കണമെന്ന് കോണ്‍ട്രാക്റ്റ് കാര്യേജ് വാഹന ഉടമകളുടെ സംഘടനകള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കിയിരുന്നു.
