തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ‘പി എഫ് നിങ്ങളുടെ അരികെ’ നവംബര്‍ 28ന് നടക്കും. ഇ എസ്. ഐ. കോര്‍പ്പറേഷന്റെ കൂടി സംയുക്താഭിമുഖ്യത്തിലാണ് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി സംഘടിപ്പിക്കുക . രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലോ എത്തിക്കണം . ഇ.എസ്.ഐ സംബന്ധിച്ച പരാതികള്‍ ബ്രാഞ്ച് ഓഫീസര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, അടിമാലി എന്ന വിലാസത്തില്‍ 20നകം ലഭ്യമാക്കണം.
പി.എഫ്. പരാതികള്‍ do.munnar@epfindia.gov.in എന്ന ഇ മെയിലും ഇ.എസ്.ഐ പരാതികള്‍ dcbo-munnar.ke@esic.nic.in എന്ന ഇ മെയിലിലും അയയ്ക്കാം. പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ , ഇ.എസ്.ഐ നമ്പര്‍ എന്നിവ ചേര്‍ക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ എ. ആര്‍. വിനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9847731711 (പി എഫ്), 89212 47470 (ഇ എസ് ഐ).