സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തില്‍  വെസ്റ്റ്കല്ലട ജി എച്ച് എസ് എസിലെ  നവമി നന്ദന്‍ ,   അഞ്ചല്‍ വെസ്റ്റ് ജി എച്ച് എസ് എസിലെ അഞ്ജന എസ് പിള്ള,  മൗണ്ട് താബോര്‍ ഹൈസ്‌കൂളിലെ ദേവിക ദിനരാജ് യഥാക്രമം ഒന്നും രണ്ടും  മൂന്നും സ്ഥാനങ്ങള്‍ നേടി.

16 മുതല്‍ 26 വയസ്സുവരെയുളളവര്‍ക്കായി സംഘടിപ്പിച്ച വായന  മത്സരത്തില്‍   കുമ്മിള്‍ സമന്വയ ഗ്രന്ഥശാലയിലെ എസ് എസ് ഫെമിന,  നെട്ടയം മുത്താരംകുന്ന് വായനശാലയിലെ ബി എസ് ഗൗരിനന്ദന, കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയിലെ പാര്‍വ്വതി ആര്‍ ലാല്‍  യഥാക്രമം ഒന്നും രണ്ടും  മൂന്നും സ്ഥാനങ്ങള്‍ നേടി.
25 വയസിന് മുകളിലുള്ളവരുടെ മത്സരത്തില്‍   പുനലൂര്‍ ബാലന്‍ മുനിസിപ്പല്‍ ലൈബ്രറിയിലെ ഷജീന എസ് ഷിബു, നടുത്തേരി സര്‍ഗ്ഗ സന്ദായിനി ഗ്രന്ഥശാലയിലെ ബി സതീദേവിയമ്മ, മണലുവട്ടം രാജരവിവര്‍മ്മ പബ്ലിക് ലൈബ്രറിയിലെ ജി എന്‍ ശിവപ്രസാദ് യഥാക്രമം ഒന്നും രണ്ടും  മൂന്നും സ്ഥാനങ്ങള്‍ നേടി.

ഒന്നാം സ്ഥാനക്കാര്‍ക്ക്   10,000 രൂപയും പ്രശസ്തി പത്രവും ശില്പവും   രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 5,000, 4,000 രൂപ വീതവും പ്രശസ്തി പത്രവും നല്‍കും. സംസ്ഥാനതലവായന മത്സരം  ഡിസംബര്‍ 29, 30 തീയതികളില്‍ വയനാട്  നടത്തും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു