വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ എട്ടുവരെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും.   നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്,  എന്‍ ഒ സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍,   ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭ്യമാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ക്ലാസ്സ് തുടങ്ങിയവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സഹായങ്ങളും  ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങളും ചെയ്തു നല്‍കും.  പരിശീലനപരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. നവംബര്‍ 18 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9446701409, 9446365147,0474 2748395.