കൊല്ലം നഗരത്തിന്റെ കൗണ്‍സില്‍ അംഗീകരിച്ച അമൃത് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് ജില്ലാ ടൗണ്‍ പ്ലാനര്‍ എം വി ശാരിയില്‍ നിന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരരായ ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, ജി ഉദയകുമാര്‍, ഹണി എ കെ സവാദ്, സവിതാദേവി, കൗണ്‍സില്‍ അംഗങ്ങള്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
