നവകേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.സുരേഷ് ബാബു , സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ ടി.കെ.രമേഷ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, സ്വാഗത സംഘം വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.