നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ തടിക്കാട് എ കെ എം സ്‌കൂളില്‍ കുട്ടികള്‍ക്കായി ഗ്ലാസ് പെയിന്റിങില്‍ പരിശീലനം സംഘടിപ്പിച്ചു. എ കെ എം. എച്ച് എസ് മാനേജര്‍ പി എം ജീജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്എ കെ ദിലീപ് അധ്യക്ഷനായി.
പരിശീലനത്തിന് ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ബാബ അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെറ്റീരിയലുകള്‍ സൗജന്യമായി നല്‍കി. ചിത്രങ്ങള്‍ ഫ്രയിം ചെയ്തും നല്‍കി.