സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്. ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നു. ഇതിനായി നവംബര്‍ 19 മുതല്‍ 23 വരെ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയിലുള്ള ബയോഡേറ്റ ഈ മാസം 30നകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.
