കൈത്തറി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്റ്്വീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ് ,ഇ-ഗവേണസ് ഇ- മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗജന്യ ഏകദിന പരിശീലന പരിപാടി നടത്തും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം ബാലരാമപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്്‌ലൂം ടെക്‌നോളജിയിലാണ് പരിശീലനം. ഫോണ്‍: 0484-2550322, 9447974031, 9539772373.
