സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31 വരെ നീട്ടിയതായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍), എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ) എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയതിയാണ് നീട്ടിയത്. ഫോണ്‍: 0471 2300524.