ഇരിങ്ങാലക്കുട നടക്കുന്ന നവകേരള സദസ്സിന് അനുബന്ധമായി “വയോസ്മിതം” എന്ന പേരിൽ ക്ഷേമ സ്ഥാപനങ്ങളിലെ മുതിർന്ന പൗരന്മാർക്കായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി.എം.കെ ഉദ്ഘാടനം നിർവഹിച്ചു.

വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ വയോജനങ്ങളെ കാക്കത്തിരുത്തി സീ ഷോർ ഫാം ഹൗസിൽ ഉല്ലാസയാത്ര കൊണ്ടുപോയി ഒരു ദിവസം ചെലവഴിക്കുകയും വിവിധ മാനസികോല്ലാസ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.വയോജനങ്ങളുടെ മനസികോല്ലാസവും സന്തോഷവും ലക്ഷ്യമിടുന്ന പരിപാടിയിൽ മുതിർന്ന പൗരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വയോമിത്രം മെഡിക്കൽ യൂണിറ്റിന്റെയും, ആർദ്രം പെയിൻ & പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയുടെ സേവനവും സജ്ജമാക്കിയിരുന്നു.

കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി.ലത അധ്യക്ഷത വഹിച്ചു. മുനിസിപാലിറ്റി കൗൺസിലർമാരായ ഷെല്ലി വിൻസെന്റ്,രാജി കൃഷ്ണകുമാർ,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഓമന ജോർജ്,സവിത ബിജു,ആർദ്രം പാലിയേറ്റീവ് അംഗം ജോർജ്ജ് പി.എൽ, ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്, വയോമിത്രം ഡോ. ഫാസിദ്, എൻ.എസ്.എസ്.പ്രോഗ്രാം കോർഡിനേറ്റർ സന്ധ്യ ടീച്ചർ, പ്രോഗ്രാം കൺവീനർ ടെൽസൻ കോട്ടോളി, സാമൂഹ്യനീതി വകുപ്പ് & ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.