കൊടുവള്ളി മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറിൽ ഭിന്നശേഷിക്കാരുടെ വ്യത്യസ്ത ആവശ്യങ്ങൾ ഉന്നയിച്ച് വീൽചെയർ റൈറ്റ്സ് ഓർഗനേസേഷൻ ഭാരവാഹികൾ .

വിനോദ സഞ്ചാര മേഖലകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഓഫീസുകൾ, പൊതുഇടങ്ങൾ ഉൾപ്പടെ റാമ്പുകൾ സ്ഥാപിക്കുക, ഭിന്നശേഷി നിയമനം നടത്തുക, മുടങ്ങിപ്പോയ പെൻഷൻ കുടിശ്ശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. സംഘടനക്ക് വേണ്ടി പ്രസിഡന്റ് മിസ്റ വാവാടും സെക്രട്ടറി ഇന്ദു താമരശ്ശേരിയും നേരിട്ട് എത്തിയാണ് നിവേദനം നൽകിയത്.

അരക്ക് താഴെ ചലനശേഷിയില്ലാത്ത ഇരുവരും വീൽച്ചെയറിലിരുന്നാണ് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്. ഇരുവരും മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ച ശേഷമാണ് വേദിവിട്ടത്. ഭിന്നശേഷിക്കാരായ നിരവധി പേരാണ് നവകേരള സദസ്സിൽ പങ്കെടുക്കാൻ കൊടുവള്ളിയിൽ എത്തിച്ചേർന്നിരുന്നത്.