എടവക ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച ജെന്റര്‍ റിസോഴ്സിന്റെ ഭാഗമായി സഖിയുടെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജില്സന് തുപ്പുംകര അദ്ധ്യക്ഷത വഹിച്ചു. സഖിയുടെ കോര്‍ഡിനേറ്റര്‍ രജിത ക്ലാസ് എടുത്തു. ഗ്രാമപഞ്ചാത്ത് അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആശമെജോ നന്ദി പറഞ്ഞു.
