അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ നാലിന് തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബ്ബില്‍ ജില്ലാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അടിസ്ഥാനത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും . പങ്കെടുക്കാന്‍ താല്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിപ്പെട്ടവര്‍ക്ക് ഡിസംബര്‍ 2ന് 11 മണി വരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫോണ്‍ (04862228160) മുഖേനയോ, ഇമെയില്‍ (ds ioidukki@gmait.com) മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.