കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23)
2023 ഡിസംബർ അഞ്ചിനു രാവിലെ 11.30 ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ സംബന്ധിച്ച് ആഭ്യന്തരം, വനം- വന്യജീവി, സാമൂഹ്യനീതി, ആരോഗ്യകുടുംബക്ഷേമം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ (ദേവസ്വം) എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. പമ്പയിലും, പമ്പ മുതൽ സന്നിധാനം വരെയുള്ള മാർഗ്ഗമദ്ധ്യേയും സന്നിധാനത്തു മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ സംഘം നേരിൽ കണ്ടു വിലയിരുത്തും.