കുട്ടിക്കള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാപദ്ധതിയായ ശലഭം പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമം ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ നടന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ 150 ഓളം കുട്ടികളും രക്ഷാകര്‍ത്താക്കളും സംഗമത്തില്‍ പങ്കെടുത്തു. പരിപാടിയില്‍ പദ്ധതി വിശദീകരണവും വിവിധ കലാകായിക മത്സരങ്ങളും നടന്നു. ചികിത്സാ സൗകര്യം ലഭ്യമായ കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് എല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് കെ, ഡോ.സിബി ജോര്‍ജ്, ഡോ.സുരേഷ് വര്‍ഗീസ് എസ്. എന്നിവര്‍ പങ്കെടുത്തു.
