സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിർത്തുന്നതെന്ന്  പ്രശസ്ത സംവിധായകനും കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ  സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസ. തിരക്കഥയെന്ന ച‌‌ട്ടക്കൂടിൽ ഒതുങ്ങിനില്ക്കാത്ത അരവിന്ദന്റെ  കാഞ്ചനസീത, തമ്പ്, വാസ്തുഹാര എന്നീ ചിത്രങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു .

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, മനുഷ്യരുടെ ആഴത്തിലുള്ള അറിവുസമ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . മാനവികത എന്ന വിഷയത്തെ ചലച്ചിത്ര പ്രവർത്തകർ സമീപിക്കുന്നതിലും അതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ ചടങ്ങിൽ പങ്കെടുത്തു