എറണാകുളം മണ്ഡലം നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്വീകരിച്ചത് ഭിന്നശേഷി മന്ദിരത്തിലെ അന്തേവാസികളും സ്ത്രീ സംരംഭകരും. പാഴ്‌വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച കൗതുകവസ്തുക്കളും മന്ത്രിമാര്‍ക്ക് ഉപഹാരമായി നല്‍കി.
കൊച്ചി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വനിതാ ഭിന്നശേഷി മന്ദിരം അന്തേവാസികളും ഭൂമി വുമണ്‍സ് കളക്ടീവ് എന്ന സ്ത്രീ സംരംഭത്തിലെ പ്രവര്‍ത്തകരുമാണ്
എറണാകുളത്തെത്തിയ മന്ത്രിമാരെ എതിരേറ്റത്.
നഗരത്തിലെ തുണി മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ ഒരു പരിധിവരെ പരിഹാരം കാണുന്ന സ്ഥാപനങ്ങളാണ് എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സില്‍ മുഖ്യ ആകര്‍ഷണമായത്.
കാല് വയ്യാത്തവര്‍, കണ്ണ് കാണാത്തവര്‍, സംസാരിക്കാന്‍ പറ്റാത്തവര്‍വരെയുള്ള തേവരയിലെ ഭിന്നശേഷി മന്ദിരത്തിലെ അന്തേവാസികള്‍ പാഴ് വസ്തുക്കള്‍ കൊണ്ട് ടവ്വല്‍, ചവിട്ടി, പൂക്കള്‍ തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്.
ഭൂമി വുമണ്‍സ് കളക്ടീവ് എന്ന സ്ത്രീകളുടെ സംരംഭം തുണി മിച്ചങ്ങള്‍ മെഷീനറികളുടെ സഹായത്തോടെ നൂലുകളാക്കി, കഴുകി, ശുദ്ധീകരിച്ച് കൊച്ചു കുട്ടികള്‍ക്ക് വേണ്ടി പ്രകൃതിക്കിണങ്ങുന്ന, ആരോഗ്യത്തെ നശിപ്പിക്കാത്ത, വിജ്ഞാനം നല്‍കുന്ന കളിപ്പാട്ടങ്ങളും, കിടക്കകളും, തലയണകളും നിര്‍മ്മിക്കുന്നു.