പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു. ഗോത്ര വിഭാഗത്തിലെ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ‘ഏദെ മി’ പദ്ധതിയുടെ സമിതി രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി.ജയ, ബേബി, മദര്‍ പി.ടി.എ.പ്രസിഡന്റ് ജയന പ്രമോദ്, പി.ടി.എ. വൈസ് പ്രസിഡന്റ് അജിത സുരേഷ്, എസ്.എം.സി. ചെയര്‍മാന്‍ രാജേഷ് കൃഷ്ണന്‍, വൈസ്.ചെയര്‍മാന്‍ റഷീദ് തൃശ്ശിലേരി, ഹെഡ്മാസ്റ്റര്‍ കെ.കെ.സുരേഷ്, പ്രിന്‍സിപ്പാള്‍ എ.പി.ഷീജ, ജോ.കണ്‍വീനര്‍ ഫാത്തിമത്ത് ഷംല, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ബി.സിമില്‍, പി.എസ്.സീന എന്നിവര്‍ സംസാരിച്ചു.