ഉരുള്‍പൊട്ടലടക്കമുണ്ടായ പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികളിലെ അകാരണഭീതി, സംഭ്രാന്തി, ഒറ്റപ്പെടല്‍ മനോഭാവം, ഉറക്കമില്ലായ്മ, അശ്രദ്ധ, നഷ്ടബാധം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ് ഒക്‌ടോബര്‍ 23ന് രാവിലെ 10.30ന് കല്ലാര്‍കുട്ടി ജി.എച്ച്.എസിലും, ഉച്ചക്ക് 2.30ന് വെള്ളത്തൂവല്‍ ജി.എച്ച്.എസിലും 26ന് രാവിലെ 10.30ന് പൊന്‍മുടി എസ്.എം.എച്ച്.എസിലും ഉച്ചക്ക് 2.30ന് മുനിയറ ജി.എച്ച്.എസിലും 27ന് രാവിലെ 10.30ന് കുഞ്ചിത്തണ്ണി ജി.എച്ച്.എസിലും ഉച്ചക്ക് 2.30ന് മുക്കുടം ജി.എച്ച്.എസിലും 29ന് രാവിലെ 10.30ന് വഞ്ചിവയല്‍ ജി.എച്ച്.എസിലും ഉച്ചക്ക് 2.30ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലും നടക്കും. കൗണ്‍സിലിംഗിനും അനുബന്ധ പരിപാടികളിലും കുട്ടികളോടൊപ്പം അധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍, ബന്ധപ്പെട്ട രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുക്കും.
