സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ നിന്നുള്ള പ്രാഥമിക കൈത്തറി സംഘം ജീവനക്കാര്‍, ഹാന്റക്‌സ്, ഹാന്‍വീവ്, വ്യവസായ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി. തിരുവനന്തപുരം ബാലരാമപുരത്തുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നടന്ന പരിശീലനം തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കൈത്തറി സംഘങ്ങളില്‍ നിന്നും  ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി.  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്  ചീഫ്  എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റ് എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ഇ. സലാഹുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. എസ്. ഷിറാസ്, ബാലരാമപുരം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ഹാന്റലൂം ടെക്‌നോളജി ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് റ്റി.ഷാജി, കൈത്തറി വികസന വകുപ്പ് ഡയറക്ടറേറ്റ്      അസിസ്റ്റന്റ്  ഡയറക്ടര്‍  റ്റി. ആര്‍. സോളമന്‍  എന്നിവര്‍ സംസാരിച്ചു.
ചരക്ക് സേവന നികുതി, ഇ.ഗവേണന്‍സ്, ഷോറൂം മാനേജ്‌മെന്റ്, ഇ-മാര്‍ക്കറ്റിംഗ് എന്നീവിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു.