കൈത്തറി വസ്ത്രങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നവംബര്‍ 17ന് കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെയിന്റിംഗ് മത്സരം നടത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തുക. ഒന്നു മുതല്‍ നാല് വരെ, അഞ്ച് മുതല്‍ ഏഴ് വരെ, എട്ട് മുതല്‍ 10 വരെ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ളവര്‍ക്ക് സ്വന്തമായി പെയിന്റിംഗ് വിഷയം തെരഞ്ഞെടുക്കാം. എട്ട് മുതല്‍ 10 വരെയുള്ളവര്‍ക്ക് മത്സരദിവസം പെയിന്റിംഗ് വിഷയം നല്‍കും. ജില്ലാതലത്തില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്‌കൂള്‍ തലവന്റെ ശുപാര്‍ശയോടെ നവംബര്‍ 13ന് വൈകിട്ട് മൂന്നിനകം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രം, അടൂര്‍, തിരുവല്ല, പത്തനംതിട്ട താലൂക്ക് വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: ജനറല്‍ മാനേജര്‍- 0468 2214639, 2212219, താലൂക്ക് വ്യവസായ ഓഫീസ് പത്തനംതിട്ട – 0468 2222052, തിരുവല്ല- 0469 2636760, അടൂര്‍- 04734 223372.