ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനം, ആശയ വിനിമയം, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ സൈബര്‍ശ്രീ പരിശീലനം നല്‍കുന്നു. ബിരുദമോ ഡിപ്ലോമയോ പാസ്സായവര്‍ക്കും, എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസരം ലഭിക്കും. നവംബര്‍ ആദ്യ വാരം ആരംഭിക്കുന്ന മൂന്ന് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപന്റായി ലഭിക്കും. പ്രായപരിധി 18 നും 27 നും മദ്ധ്യേ. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org യില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 30 ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി. 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന ഓഫീസില്‍ നേരിട്ടെത്തണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com ല്‍ അയക്കാം. ഫോണ്‍ – 0471-2323949.
