സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനകർമ്മവും നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജനുവരി 3ന് വൈകിട്ട് 4 ന് NCRMI ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

പ്രമുഖ ഗവേഷകർ, സർക്കാർ പ്രതിനിധികൾ, എക്സ്പോട്ടേഴ്സ്, കയർ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ എന്നിവർ പങ്കെടുക്കും. റോഡ് നിർമാണത്തിനായി വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ എന്ന എയർഫ്രഷ്നർ, കയറിന്റെ റണ്ണേജ് ഒരു മിനിട്ടിനുള്ളിൽ നിർണയിക്കുവാൻ സാധിക്കുന്ന ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ, ചെടികളുടെ വളർച്ചയ്ക്കാവശ്യമായ ഒരു ജൈവ നടീൽ മിശ്രിതമായ കൊക്കോനർച്ചർ, കയർപിത്തും ടെൻഡർ കോക്കനട്ടിന്റെ പൊടിച്ച മിശ്രിതവും ഉപയോഗിച്ചുള്ള കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കുവാനായി രൂപകല്പന ചെയ്ത ട്രൈക്കോപിത്ത് പ്രോ എന്നീ ഉൽപന്നങ്ങളുടെ ലോഞ്ചിംഗാണ് ചടങ്ങിൽ നടക്കുന്നത്.