ഐക്യരാഷ്ട്ര സഭാ ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 24ന്‌ സംസ്ഥാനത്തെ ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും ഇതിനോടൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. രാജ്ഭവന്‍, നിയമസഭാ മന്ദിരം, ഹൈക്കോടതി എന്നിവിടങ്ങളില്‍ യു.എന്‍. പതാക ഉയര്‍ത്തേണ്ടതില്ല.