വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുളള ഒന്ന്, രണ്ട്, 11, 13 എന്നീ വാര്‍ഡുകളില്‍ ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരിയായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിത/ വിധവ/ വിവാഹ മോചിതരായ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.
ആരോഗ്യ/ സാമൂഹിക മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും എസ് സി/ എസ് ടി/ ബി പി എല്‍ വിഭാഗക്കാര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും വയസ്, വിദ്യാഭ്യാസം, സ്ഥിരതാമസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി 10ന് ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.